കുവൈത്ത് സിറ്റി : കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി അൽ ഖൈറാൻ മാളിൽ രണ്ടാമത്തെ ഡ്രോൺ ഷോ നടന്നു. കുവൈറ്റിന്റെ പൈതൃക ദൃശ്യങ്ങളുടെയും ഒപ്പം അത്ഭുതകരമായ രൂപങ്ങളും ചിത്രങ്ങളും ഇതിൽ പ്രദർശിപ്പിച്ചു. ഡ്രോൺ സ്ക്വാഡ്രൺ ഖൈറാൻ മാളിന് മുകളിലൂടെ പറന്ന് കുവൈറ്റ് പതാക, കുവൈറ്റ് ഗോപുരങ്ങൾ, കുവൈറ്റിന്റെ മറ്റ് പ്രതീകാത്മക ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പെയിന്റിംഗ് രൂപപ്പെടുത്തി. ഈ ദേശീയ ദിനാഘോഷത്തിലും യാ ഹാല ഷോപ്പിംഗ് ഫെസ്റ്റിവലിലും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഷോകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.