കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.