കുവൈത്തിലെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

0
28

കുവൈറ്റ്‌ സിറ്റി : റമദാൻ മാസത്തിൽ കുവൈത്തിന്റെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് വകുപ്പ്. പുതിയ നിയമ പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ സു​ഗമമായ ​ഗതാ​ഗതം ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.