കുവൈത്തില്‍ എണ്ണ, വാതക ശേഖരം കണ്ടെത്തി

0
92

കുവൈത്ത് സിറ്റി: രാജ്യത്ത് വൻ എണ്ണ,വാതക ശേഖരം കണ്ടെത്തിയതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി). കുവൈത്തിലെ ദ്വീപായ ഫൈലാക്കയുടെ കിഴക്ക് അൽ-നൊഖാത ഫീൽഡിലാണ് 3.2 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ടെന്ന് കണ്ടെത്തിയത്. ഇത് മൂന്ന് വർഷത്തെ രാജ്യത്തിൻ്റെ മുഴുവൻ ഉൽപാദനത്തിനും തുല്യമാണെന്ന് കെ.പി.സി സിഇഒ ശൈഖ് നവാഫ് സൗദ് നാസിർ അൽ സബാഹ് പറഞ്ഞു.പുതുതായി കണ്ടെത്തിയ എണ്ണ പാടത്തിൻ്റെ പ്രാഥമിക എസ്റ്റിമേറ്റ് വിസ്തീർണ്ണം ഏകദേശം 96 ചതുരശ്ര കിലോമീറ്ററാണെന്ന് കെ.പി.സി പ്രസ്താവനയിൽ പറഞ്ഞു.