കുവൈത്ത് സിറ്റി: രാജ്യത്ത് നാല് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിച്ചു. കാബിനറ്റ് അംഗങ്ങളുടെ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. വാണിജ്യം വ്യവസായം – ഖലീഫ അബ്ദുള്ള ദാഹീ അജീല്‍ അല്‍ അസ്‌കര്‍, മുനിസിപ്പല്‍, ഭവന കാര്യ സഹ മന്ത്രി- അബ്ദുലത്തീഫ് ഹമദ് ഹമദ് അല്‍ മെശാരി , ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി, ആക്ടിങ് വിദ്യാഭ്യാസ മന്ത്രി – ഡോ. നദിര്‍ അബ്ദുള്ള മുഹമ്മദ് അല്‍ ജല്ലല്‍, ധനകാര്യ,സാമ്പത്തിക നിക്ഷേപകാര്യ സഹ മന്ത്രി- നൂറ സുലൈമാന്‍ അല്‍ ഹസ്സം എന്നിങ്ങനെ നിയമിതരായി. മറ്റു ചില കാബിനറ്റ് അംഗങ്ങളുടെ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും അത് പുറപെടുവിച്ച തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.