കുവൈത്തിൻ്റെ ആൽ-സാദു യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ

0
26

കുവൈത്ത് സിറ്റി: കുവൈത്തിലെയും സൗദി അറേബ്യയിലെയും പരമ്പരാഗത അൽ-സാദു നെയ്ത്തിത്തിനെ യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ മ്യൂസിയത്തിന്റെ പരിശ്ര ഫലമായാണ് ഈ നേട്ടമെന്ന് യുനെസ്കോയുടെ കുവൈത്ത് പ്രതിനിധി ആദം അൽ മുല്ല പറഞ്ഞു. ഈന്തപ്പന ഉൽപാദനത്തിനും അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ശേഷം കുവൈത്തിൽ പട്ടികയിൽ ഉൾപ്പെടുത്തുന്ന രണ്ടാമത്തെ സാംസ്കാരിക പരിശീലനമാണിത്.ബെഡൂയിൻ സ്ത്രീകൾ നെയ്തെടുക്കുന്ന ഒരു പരമ്പരാഗത തുണിത്തരമാണ് അൽ-സാദു, പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച് ജ്യാമിതീയ രൂപങ്ങളിൽ നെയ്തെടുക്കുന്നവയാണിത്.
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഈ നെയ്ത്ത് പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 1978 ൽ കുവൈത്തിൽ അൽ സാദു വീവിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു.