കുവൈത്തിൻ്റെ എഫ്-18 യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു

0
97

കുവൈത്ത് സിറ്റി: കുവൈറ്റ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു. ഇന്ന് ഉച്ചയോടെ രാജ്യത്തിന്റെ വടക്കൻ പ്രദേശമായ റൗദത്താനിൽ വെച്ചാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൻ്റെ വിശദാംശങ്ങളും കാരണവും കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഹമദ് അൽ-സഖറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വടക്കുഭാഗത്ത് പരിശീലന ദൗത്യം നടത്തുന്നതിനിടെയാണ് യുദ്ധവിമാനം തകർന്നു വീണത്.