കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്ത വർഷം മുതൽ 20 തസ്തികകളിലേക്ക് ഇഖാമ മറ്റത്തിനു യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു. വിസ കച്ചവടവും മനുഷ്ടകടത്തും തടയുന്നത് ലക്ഷ്യമാക്കിയാണു പുതിയ നടപടിയെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അഖീൽ വ്യക്തമാക്കി.കാർ മെക്കാനിക്, ഇലക്ട്രിഷ്യൻ , സെക്യൂരിറ്റി, സേഫ്റ്റി സൂപ്പർ വൈസർ, ശുചീകരണ തൊഴിലാളി ,സാങ്കേതിക സർവ്വേയർ ,അലൂമിനിയം ടെക്നിഷ്യൻ, വെൽഡർ ,ലെയ്ത് ടെക്നിഷ്യൻ ,പരസ്യ ഏജന്റ് ,സെയിൽസ് റെപ്രസന്റീവ് , ഇറിഗേഷൻ ടെക്നിഷ്ടൻ ,സ്റ്റീൽ ഫിക്സർ ,മരപ്പണിക്കാരൻ ,നിർമ്മാണ മേഖലയിലെ കാർപ്പെന്റർ ,ലേബ് ടെക്നിഷ്യൻ ,പർച്ചേസിംഗ് ഓഫീസർ ,അക്കൗണ്ടന്റ് ,ലൈബ്രേറിയൻ , ലീഗൽ കൺസൾടന്റ് , ലീഗൽ ക്ലെർക്ക് എന്നീ തസ്തികകളിലേക്കുള്ള ഇഖാമ മാറ്റത്തിനാണു നിയമം ബാധകമാവുക.നിലവിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ തൊഴിലാളിയുടെ പേരിൽ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത മാറണമെങ്കിൽ തൊഴിലാളി നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരും. ഏത് ജോലിയിലേക്കാണോ തിരിച്ചു വരുന്നത് എങ്കിൽ ആ പദവിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു.
News- Ismail Payyoli