കുവൈത്തിൽ അപ്പാർട്ട്മെന്റിന് തീപിടിച്ചു, ഒരു മരണം

0
44

കുവൈറ്റ് സിറ്റി: കുവൈത്തിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് ഒരാൾ മരിച്ചു. ജലീബ് പ്രദേശത്തുള്ള അപ്പാർട്ട്മെന്റിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം. അൽ സമൂദ്, അൽ അർദിയ എന്നീ ഇടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സ്ഥലം അതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.