കുവൈത്തിൽ അസ്ഥിര കാലാവസ്ഥ : മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

0
35

കുവൈറ്റ്‌ സിറ്റി : രാജ്യത്ത് കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് ശനിയാഴ്ച വരെ തുടരും. രാജ്യത്തെ ബാധിച്ചിരിക്കുന്ന ഉപരിതല ന്യൂനമർദ്ദത്തിന്റെ ഭാഗമായാണ് മഴ. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും നേരിയതോതിൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയായിരിക്കും എന്നും കാലാവസ്ഥാവകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.