കുവൈത്തിൽ ഇന്ത്യക്കാരിയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ

0
35

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലി ഏരിയയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്ത്യൻ വംശജയായ സ്ത്രീയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിയും ഇന്ത്യക്കാരനാണ്. സംഭവസ്ഥലത്തുവെച്ച് തന്നെ സ്ത്രീ മരണപ്പെട്ടു. അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും കുത്താനുപയോ​ഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറി.