കുവൈത്ത് സിറ്റി: കുവൈറ്റിൽ ഇന്ന് വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും എന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. പകൽ ചൂടുള്ള കാലാവസ്ഥയും രാത്രിയാകുമ്പോൾ, താപനില മിതമായതും തണുപ്പുള്ളതുമായ നിലയിലേക്ക് കുറയുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ്അറിയിച്ചു. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.