കുവൈത്തിൽ ഇൻ്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

0
87

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇൻ്റർനെറ്റ് സേവനങ്ങൾ ഇതര അന്താരാഷ്ട്ര കേബിളുകൾ വഴി കണക്റ്റിവിറ്റിയുടെ 30% പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. ഇൻ്റർനെറ്റ് ആക്‌സസിനുള്ള നിർണായക ലിങ്കായ ഫാൽക്കൺ കേബിളുകൾ മുറിഞ്ഞു പോയതാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ മുഴുവൻ ഇൻ്റർനെറ്റ് സേവനവും പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി CITRA സൂചിപ്പിച്ചു.