കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ് നമസ്കാര സമയം പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 57 പ്രാർത്ഥനാ ഹാളുകളിലും രാവിലെ 5:56 ന് ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ ഈദ് പ്രാർത്ഥനകൾക്കായി മൈതാനങ്ങൾ, യുവജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രാർത്ഥന സൗകര്യം ഉണ്ടാകുമെന്ന് മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി പ്രസ്താവനയിൽ പറഞ്ഞു.