കുവൈത്ത് സിറ്റി: ഉച്ചസമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം നീക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. രാജ്യത്തെ വേനൽ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരുന്നു. ജൂൺ 1 മുതൽ ആഗസ്ത് 31 വരെയായിരുന്നു ഉച്ച വിശ്രമ നിയമം നടപ്പാക്കിയിരുന്നത്. ഇത് ലംഘിച്ച 205 സൈറ്റുകൾ ഇൻസ്പെക്ടർമാർ തിരിച്ചറിഞ്ഞതായി അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു. 213 തൊഴിലാളികൾ നിയന്ത്രിത സമയങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ 129 സൈറ്റുകൾക്ക് നിയമലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു.