കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. പൊടിപടലങ്ങൾ മൂലം തിരശ്ചീന ദൃശ്യപരത കുറയും എന്നും വ്യാഴാഴ്ച പുലർച്ചെ വരെ ഇത് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കുമെന്നും ഇടയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകി. ദൃശ്യപരത കുറവായതിനാൽ യാത്രക്കാർ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.