കുവൈത്തിൽ കൊടും കുറ്റവാളിക്കായി തിരച്ചിൽ

0
40

കുവൈത്ത് സിറ്റി: ബെദൂനിയായ കൊടും കുറ്റവാളി തലാൽ ഹമീദ് അൽ ഷമ്മാരിയെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. പ്രതി ആയുധധാരിയാണ്. കൂടാതെ, 9947/23 നമ്പർ പ്ലേറ്റ് ഉള്ള ജിഎംസി യൂക്കോൺ ഡെനാലി, സിൽവർ കളർ, 2008 മോഡലാണ് ഇയാൾ അവസാനം ഓടിച്ചിരുന്നത്. എന്തെങ്കിലും വിവരങ്ങൾ അറിഞ്ഞാൽ എമർജൻസി നമ്പറായ 112 ൽ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.