കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യതയയുണ്ടെന്നും ചില പ്രദേശങ്ങളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം റമദാൻ മാസത്തിലെ കാലാവസ്ഥ പൊതുവെ സ്പ്രിങ് സീസണിന് സമാനമാണെന്ന് കാലാവസ്ഥാ പ്രവചന വിദഗ്ധൻ ഇസാ റമദാൻ പറഞ്ഞു.