കുവൈത്ത് സിറ്റി : കുവൈത്തിൽ മടങ്ങിയെത്തിയ ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം 14 ദിവസത്തെ നിർബന്ധിത ക്വാറന്റിൻ കാലയളവ് പൂർത്തീകരിച്ചു. പരിശോധനയിൽ ഇവർക്കാർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഫിലിപ്പീൻസിൽ നിന്നെത്തിയ 29 ഗാർഹിക തൊഴിലാളികൾ ആണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. കുവൈത്തിലെ പ്രമുഖ ഹോട്ടലിലായിരുന്നു ഇവർക്ക് താമസം ഒരുക്കിയിരുന്നത്. കഴിഞ്ഞ ഡിസംബർ 15 നായിരുന്നു ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികളുടെ സംഘം കുവൈത്തിൽ എത്തിയത്. ഫിലിപ്പീൻസ് ഇന്ത്യ നേപ്പാൾ ശ്രീലങ്ക ബംഗ്ലാദേശ് എന്നീ യാത്ര നിരോധന രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിനാവശ്യമായ നടപടിക്രമങ്ങളുമായി കുവൈത്ത് മുന്നോട്ടുപോയ സാഹചര്യത്തിലാണ് ആണ് ജനിതകമാറ്റം സംഭവിച്ച പുതിയ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് മുൻകരുതലെന്നോണം കുവൈത്ത് അതിർത്തികൾ എല്ലാം അടച്ചത്. തുടർന്ന് ഗാർഹിക തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിലായി. എന്നാൽ ജനുവരി രണ്ടുമുതൽ അതിർത്തികൾ തുറക്കുന്നതോടെ പ്രശ്നപരിഹാരം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Home Middle East Kuwait കുവൈത്തിൽ തിരിച്ചെത്തിയ ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം ക്വാറൻറയിൻ പൂർത്തീകരിച്ചു