35 കാരനായ കുവൈത്ത് പ്രവാസി ആന്ധ്രാപ്രദേശിലെത്തി ഒരാളെ കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്. ആഞ്ജനേയ പ്രസാദ് എന്നയാളാണ് ശാരീരിക വൈകല്യമുള്ള ബന്ധു പി ആഞ്ജനേയുലുവിനെ (59) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഡിസംബർ ആദ്യവാരം ആഞ്ജനേയ പ്രസാദ് ഇന്ത്യയിലെത്തുകയും രാത്രിയിൽ ആഞ്ജനേയലു തൻ്റെ വീടിന് പുറത്ത് ഉറങ്ങിക്കിടക്കുമ്പോൾ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കുവൈറ്റിലേക്ക് മടങ്ങിയ പ്രസാദ് കുറ്റം സമ്മതിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടതായി പോലീസ് പറഞ്ഞു. മകളുടെ പരാതിയിൽ നടപടിയെടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് വീഡിയോയിൽ അദ്ദേഹം അയാൾ പറഞ്ഞു.അതിനിടെ പ്രസാദിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്ത് അറസ്റ്റിനായി തിരച്ചിൽ ഊർജിതമാക്കി. ആഞ്ജനേയയും ഭാര്യ ചന്ദ്രകലയും കുവൈറ്റിൽ ജോലി ചെയ്യുകയാണ്. 12 വയസ്സുള്ള മകൾ ഇന്ത്യയിലായിരുന്നു.