കുവൈറ്റ് സിറ്റി: കുവൈത്തിൽ ക്രമേണ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ചിലയിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും എന്നും നേരിയതോതിൽ മഴ ലഭിക്കുമെന്നും അറിയിച്ചു. പകൽ സമയങ്ങളിൽ ചൂട് ക്രമാതീതമായി ഉയരുകയും രാത്രി നേരങ്ങളിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.