കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളിയിൽ തീപിടുത്തം. അൽ ഷഹാബ് അൽ ബഹ്‌രിയിലെ പള്ളിയിലാണ് ഇന്നലെ രാവിലെയോടെ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സാൽമിയയിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.