കുവൈത്തിൽ പുരുഷന്മാരായ പ്രവാസികൾക്ക്‌ വേണ്ടി അഭയ കേന്ദ്രം സ്ഥാപിക്കുന്നു

0
31

കുവൈത്തിൽ പുരുഷന്മാരായ പ്രവാസികൾക്ക്‌ വേണ്ടി അഭയ കേന്ദ്രം സ്ഥാപിക്കുന്നു. മാനവ വിഭവ ശേഷി സമിതിയുടെ മേൽനോട്ടത്തിലാണു അഭയ കേന്ദ്രം സ്ഥാപിക്കുന്നത്‌.. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി മാന വിഭവ ശേഷി അധികൃതർ അറിയിച്ചു.നിലവിൽ സ്പോൺസർമ്മാരിൽ നിന്നും പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി സമിതിയുടെ മേൽനോട്ടത്തിൽ അഭയ കേന്ദ്രം പ്രവർത്ത്ക്കുന്നുണ്ട്‌. ഇവിടെയുള്ള അന്തേവാസികൾക്ക്‌ മാനസിക, ആരോഗ്യ, നിയമപരമായ പ്രശ്നങ്ങൾക്ക്‌ സഹായം നൽകുന്നുണ്ട്‌.ഈ സേവനങ്ങൾ പുരുഷന്മാരുടെ അഭയ കേന്ദ്രങ്ങളിലും ഉണ്ടായിരിക്കും.തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും അന്തർ ദേശീയ തലത്തിൽ രാജ്യത്തെ തൊഴിൽ വിപണിയിലെ ഗുണ നിലവാരം കാത്തു സൂക്ഷിക്കുന്നതിനും വേണ്ടിയാണു പുതിയ അഭയ കേന്ദ്രം സ്ഥാപിക്കുന്നത്‌ എന്നും സമിതി വ്യക്തമാക്കി.

 

  • News – Ismail Payyoli –