കുവൈത്ത് സിറ്റി: കുവൈറ്റിൽ തിങ്കളാഴ്ച മുതൽ നേരിയ തോതിൽ മഴ ലഭിച്ചുതുടങ്ങി. മഴയോടൊപ്പം നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ മേഘാവൃതവും മഴയും ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ-അലി കുനയെ അറിയിച്ചു. മഴയ്ക്ക് ശമനമുണ്ടാകുമെങ്കിലും ചിലയിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ കാലാവസ്ഥ പൂർണമായും സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കുവൈറ്റ് ഉപരിതല ന്യൂനമർദത്തിന്‍റെ സ്വാധീനത്തിലാണ്.