കുവൈത്തിൽ ഭിക്ഷാടനം നടത്തിയ പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തു

0
9

കുവൈറ്റ്‌ സിറ്റി : കുവൈത്തിൽ ഭിക്ഷാടനം നടത്തിയതിന് നാല് വിദേശ വനിതകളെ അന്വേഷണ സംഘം പിടികൂടി. ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലാണ് ഭിക്ഷാടനം നടത്തിയത്. രണ്ട് വ്യത്യസ്ത അറബ് രാജ്യങ്ങളിൽ നിന്നുള്ള വനിതകളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കുവൈത്തിൽ നിയമവിരുദ്ധമായ ഭിക്ഷാടനം തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.