കുവൈറ്റ് സിറ്റി : കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു. ഏഴ് പേരും ജോർദാനിയൻ പൗരത്വമുള്ളവരാണ്. റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ സുരക്ഷാ ക്യാമ്പയിനിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.