കുവൈത്തിൽ മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം സെൻട്രൽ ബാങ്കിന്

0
28

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവർത്തിക്കുന്ന എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടം ഇനി സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. നിലവിൽ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലായിരുന്നു മണി എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ, മന്ത്രിസഭ ഉത്തരവ് 552 പ്രകാരമാണ് മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം സെൻട്രൽ ബാങ്കിന്റെ കീഴിൽ എത്തിയത്. ഈ തീരുമാനവുമായി യോജിച്ചു പോകാത്ത മണി എക്സ്ചേഞ്ചുകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.