കുവൈറ്റ് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് കോട്ടപറമ്പ്, കുട്ടിക്കാട്ടൂർ ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. മാർച്ച് 29 ന് വൈകുന്നേരം താമസസ്ഥലത്ത് നെഞ്ച് വേദനയെ തുടർന്നാണ് മരണമടഞ്ഞത്. കുവൈറ്റിലുള്ള അൽ റുവൈസ് ജെനറൽ ട്രെഡിങ് കമ്പനിയിൽ ജോലിചെത് വരുകയായിരുന്നു. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 1:30 സബാഹ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഇന്ന് വൈകുന്നേരം ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകും.