കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശനിയാഴ്ച വരെ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശുന്ന കാറ്റ് ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. ഈ കാറ്റ് പൊടിപടലത്തിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും. കടൽ തിരമാലകൾ 6 അടിക്ക് മുകളിൽ ഉയരാനും സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ കാലാവസ്ഥാ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രവചനം.