കുവൈത്തിൽ വാണിജ്യ ലൈസൻസുകൾ ഇനി ഡിജിറ്റൽ രൂപത്തിൽ

0
30
Kuwait Tower City Skyline glowing at night, taken in Kuwait in December 2018 taken in hdr

കുവൈറ്റ്‌ സിറ്റി : കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എല്ലാ സർക്കാർ ലൈസൻസുകളും രേഖകളും ഏകീകൃത ഡിജിറ്റൽ രേഖയാക്കി മാറ്റുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ പദ്ധതി കുവൈത്തിൽ നടപ്പാക്കുന്നത്. വ്യാപാര അന്തരീക്ഷത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുക, റെഗുലേറ്ററി സംവിധാനങ്ങൾക്കിടയിൽ ഡിജിറ്റൽ സംയോജനം സാധ്യമാക്കുക, ഇതിനായി ഗുണഭോക്താക്കളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നടപടി.