കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനം വിൽക്കുമ്പോഴുള്ള സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ വഴി മാത്രമായിരിക്കണമെന്ന് നിർദ്ദേശം പുറപ്പെടുവിച്ച് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ. വാഹന മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെയും സാമ്പത്തിക രീതികൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണിത്. ഒക്ടോബർ 14 മുതൽ ഇത് പ്രാബല്യത്തിൽ വരും.
- പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും പുതിയ പണരഹിത നയത്തിന് അനുസൃതമായിരിക്കണം.
- മോട്ടോർ വാഹനങ്ങളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ പണരഹിത ഇടപാടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
- കാർ ലേലത്തിൽ നടക്കുന്ന എല്ലാ ഇടപാടുകളും ഈ പണ നിരോധനത്തിന് വിധേയമായിരിക്കും.
- സ്ക്രാപ്പ് കാറുകളുടെ വിൽപന ഇനി മുതൽ പണമിടപാടുകളില്ലാതെ തന്നെ നടക്കും. ഈ പുതിയ നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങൾ വാഹനം വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ബാധകമാണ്.