കുവൈത്ത് സിറ്റി : രാജ്യത്തെ വ്യാപാര സ്ഥാപനത്തിലേക്ക് വിതരണത്തിനായി എത്തിച്ച 23,000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് ബോട്ടിലുകൾ പിടിച്ചെടുത്തത്. വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ മായം കലർന്ന സംസം വെള്ളത്തിൻറെ ആയിരക്കണക്കിന് ബോർഡുകൾ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തുകയായിരുന്നു. 200 മില്ലിമീറ്റര്‍ വലിപ്പമുള്ള ഓരോ കുപ്പികളിലും മായം കലര്‍ന്ന സംസം വെള്ളമുണ്ടെന്ന് തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തി.തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ നൽകിയ പോസ്റ്റിൽ വ്യക്തമാക്കി.