കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള 43 മെഡിക്കൽ സെൻ്ററുകളിലും 14 ആശുപത്രികളിലും ശൈത്യകാല രോഗങ്ങൾക്കെതിരായ വാക്സിനുകൾ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൻഫ്ലുവൻസ, ശ്വാസകോശ അണുബാധകൾ എന്നിവയ്‌ക്കെതിരെ ഈ വർഷത്തെ സീസണൽ വാക്‌സിനേഷൻ കാമ്പെയ്ൻ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ശൈത്യകാലത്ത് കൂടുതലായി പടരുന്ന പകർച്ചവ്യാധികൾക്കെതിരെ ആവശ്യമായ സംരക്ഷണം ലഭിക്കുന്നതിന് പൊതുജനങ്ങളോട് വാക്സിനേഷൻ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വാക്‌സിനുകളിൽ ഫ്ലൂ, ബാക്ടീരിയൽ ന്യുമോണിയ എന്നിവയ്‌ക്കെതിരായ വാക്‌സിനുകളും ഉൾപ്പെടും.