കുവൈറ്റ് : കുവൈത്തിൽ 11 യാചകർ പിടിയിലായി. പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ യാചിക്കുന്നതിനിടെയാണ് ഇവരെ പിടികൂടുന്നത്. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് – ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരിൽ ചിലർ വിസിറ്റ് വിസകളോ ഫാമിലി റെസിഡൻസി പെർമിറ്റുകളോ ഉപയോഗിച്ച് രാജ്യത്തേക്ക് വന്നവരും മറ്റുള്ളവർ സ്ഥിരമായ ജോലിയില്ലാത്തവരുമാണ്. നിയമം ലംഘിക്കുന്ന രീതിയിൽ അവരുടെ റിക്രൂട്ട്‌മെന്റിന് സൗകര്യമൊരുക്കിയ കമ്പനികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്.