കുവൈത്ത് എയർവേസിന്റെ വരുമാനത്തിൽ വർധനവ്

0
58

കുവൈത്ത് സിറ്റി: കുവൈറ്റ് എയർവേയ്‌സ് കോർപ്പറേഷൻ (കെഎസി) 2023-ലെ വരുമാനത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തി. വരുമാനം 1 ബില്യൺ ഡോളറിലെത്തിയതായി (3.67 ബില്യൺ ദിർഹം) ബോർഡ് ചെയർമാൻ അബ്ദുൽ മൊഹ്‌സെൻ അൽ ഫഗാൻ അറിയിച്ചു. കെഎസി ജനറൽ അസംബ്ലി യോഗത്തിന് ശേഷം, 2023 ൽ വിമാനങ്ങളുടെ എണ്ണം 32,839 ആയി ഉയർന്നു. ഇത് മുൻ വർഷത്തേക്കാൾ 26 ശതമാനം വർധനയാണ്. യാത്രക്കാരുടെ എണ്ണം 2023-ൽ 4,550,858-ൽ എത്തി 29 ശതമാനം വർധിച്ചു. സീറ്റ് ഒക്യുപൻസി നിരക്ക് രണ്ട് ശതമാനം ഉയർന്ന് 71 ശതമാനമായി.