കുവൈത്ത് കനത്ത ചൂടിലേക്കോ?

കുവൈത്ത്: ലോകത്ത് ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയ രാജ്യങ്ങളിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താപനില 49.3 ഡിഗ്രി സെൽഷ്യസിലെത്തിയതായി എൽദോറാഡോ കാലാവസ്ഥ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. വരൾ ച്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് കുവൈത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂടിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, രാജ്യത്തെ നിലവിലെ റെക്കോർഡ് ഭേദിക്കുന്ന താപനില സാധാരണയേക്കാൾ ഏകദേശം 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ അഭിപ്രായപ്പെട്ടു. ഇറാഖിൽ നിന്ന് കുവൈത്തിന്റെ വടക്കൻ താഴ്വര കളിലും മരുഭൂമി പ്രദേശങ്ങളിലും വീശുന്ന വരണ്ടതും ചൂടുള്ളതുമായ കാറ്റിനൊപ്പം ഈ മേഖലയിലെ ഇന്ത്യൻ മൺസൂണിന്റെ സ്വാധീനവും മൂലമാണ് ഈ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.