കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഒരുക്കം 2024 /2025
സമൂഹ വിവാഹ സ്വാഗതസംഘ രൂപീകരണവും പഠന ക്ലാസും സംഘടിപ്പിച്ചു. ഫഹഹീൽ മെട്രോ മെഡിക്കൽ ഹാളിൽ സാദിഖ് ദാരിമി യുടെ ഖിറാഅത്തോടെ പ്രസിഡണ്ട് അഷ്റഫ് അപ്പക്കടാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷാനിഷാദ് കോട്ടോപ്പാടം സ്വാഗതം പറഞ്ഞു. അഷറഫ് ദാരിമി വയനാട് പഠന ക്ലാസ്സിന് നേതൃത്വം നൽകി. സുലൈമാൻ പിലാത്തറ നന്ദിയും പറഞ്ഞു. ട്രഷർ അബ്ദുൽ റസാക് കുമരനെല്ലൂർ വൈസ് പ്രസിഡന്റുമാരായ സൈദലവി ഒറ്റപ്പാലം, ഷിഹാബ് പൂവക്കോട്, മമ്മുണ്ണി കുമരനെല്ലൂർ, സക്കീർ പുതുനഗരം സെക്രട്ടറിമാരായ റഫീഖ് മുടപ്പക്കാട്, നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സന്നി ഹിതരായിരുന്നു.