കുവൈത്ത് കെഎംസിസി പ്രബന്ധ രചന മത്സര പോസ്റ്റർ പ്രകാശനം ചെയ്തു

0
10

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ കെഎംസിസി സംസ്ഥാന ആർട്‌സ്‌ വിംഗ്‌ കുവൈത്ത്‌ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രബന്ധ രചന മത്സരത്തിന്റെ പോസ്റ്റർ ഫർവാനിയ കെഎംസിസി ഓഫീസിൽ ഫക്രുദ്ദീൻ തങ്ങൾ പ്രകാശനം നിർവഹിച്ചു. യോഗത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ട്രഷറർ ഹാരിസ് വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. ആക്ടിംഗ്‌ പ്രസിഡന്റ് റഊഫ്‌ മഷ്ഹൂർ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ കാരി, അഡ്വൈസറി ബോർഡ് വൈസ്‌ ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആയ ഇക്ബാൽ മാവിലാടം, എം.ആർ നാസർ, പ്രവർത്തക സമിതി അംഗം റാഫി ആലിക്കൽ, സലാം ചെട്ടിപ്പടി, ഇസ്മയിൽ കോട്ടക്കൽ എന്നിവർ സംസാരിച്ചു. ഫക്രുദ്ദീൻ തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിന് കുവൈത്ത് കെഎംസിസി സംസ്ഥാന ആർട്സ് വിംഗ് ജനറൽ കൺവീനർ അബ്ദുള്ള കടവത്ത്‌ സ്വാഗതവും തൃശൂർ ജില്ലാ ആർട്സ് വിംഗ് ചെയർമാൻ നാസർ തളി നന്ദിയും പറഞ്ഞു. കുവൈത്ത്‌ പ്രവാസി ആയ എല്ലാവർക്കും ഈ പ്രബന്ധ രചന മത്സരത്തിൽ പങ്കെടുക്കാം. മലയാള ഭാഷയിൽ “ഞാനും കുവൈത്തും” എന്ന വിഷയത്തെ ആസ്പദമാക്കി 400 വാക്യത്തിൽ കവിയാത്ത രചനകൾ ഫെബ്രുവരി 20 വരെ 55649401 എന്ന വാട്ട്സാപ്പ്‌ നമ്പറിലേക്ക് അയക്കാവുന്നതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളോടൊപ്പം വിജയികളുടെ രചന കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനം മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.