കുവൈത്ത് കെ എം സി സി അനുശോചന യോഗം സംഘടിപ്പിച്ചു

0
25
കുവൈത്ത് സിറ്റി:
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന  ഉപാധ്യക്ഷൻ വി കെ അബ്ദുൾ ഖാദർ മൗലവിയുടെയും സംസ്ഥാന പ്രവർത്തകസമിതി അംഗം പി വി മുഹമ്മദ്ന്റെയും വേർപാടിൽ  കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. കുവൈത്ത് കെ എം സി സി ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. കക്ഷി രാഷ്ട്രീയത്തിനാതീതമായി ഏവരാലും സ്നേഹികപ്പെട്ട മഹത് വ്യക്തിത്വത്തിന് ഉടമയായിരുന്നു വി കെ അബ്ദുൾ ഖാദർ മൗലവിയെന്നും സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ മൗലവിയിൽ നിന്നും വരും തലമുറക്ക് ഏറെ പിടിക്കാനുണ്ടെന്നും നേതാക്കൾ അനുശോചനയോഗത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് വേദികളിൽ നിറ സാന്നിദ്ധ്യമായ പി വി യുടെ വിയോഗം പാർട്ടിക്ക് തീരാ നഷ്ടമാണെന്നും അനുശോചന യോഗം വിലയിരുത്തി.
കെ എം സി സി സി ഉപദേശകസമിതി വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ,എൻ കെ ഖാലിദ് ഹാജി സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ,എഞ്ചിനീയർ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, ജില്ലാ പ്രസിഡന്റുമാരായ ഫാസിൽ കൊല്ലം, ഹമീദ് മൂടാൽ, അലി മാണിക്കോത്ത്, ജില്ലാ സെക്രട്ടറിമാരായ അബ്ദു കടവത്ത്, ഫുഹാദ് സുലൈമാൻ, ഹെൽപ്പ് ഡസ്ക് കൺവീനർ അജ്മൽ വേങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് കെ എം സി സി ആക്ടിംഗ്  ജനറൽ സെക്രട്ടറി ടി ടി ഷംസു സ്വാഗതവും ട്രഷറർ എം ആർ നാസർ നന്ദിയും പറഞ്ഞു.
(പടം അടിക്കുറിപ്പ്: കുവൈത്ത് കെ.എം.സി.സി. സംഘടിപ്പിച്ച അനുശോചന യോഗം സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.)