കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. തിരൂർ മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച “മെഡി കെയർ 2019” മെഡിക്കൽ കിറ്റ് (ഓക്സിജൻ സിലിണ്ടർ, വീൽ ചെയർ, എയർ ബെഡ്, വാക്കർ) മണ്ഡലം തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു. തിരൂർ പുത്തനത്താണി പി.കെ.എം.കോൺഫെറൻസ് ഹാളിൽ നടന്ന പരിപാടി വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. തിരൂർ മണ്ഡലം പ്രസിഡന്റ് നൗഷാദ് മുട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കിറ്റ് വിതരണോദ്ഘാടനം പൊന്നാനി പാർലമെന്റ് മണ്ഡലം എം.പി.യും മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീർ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാവയ്ക്ക് നൽകി നിർവ്വഹിച്ചു. അബ്ദുറഹിമാൻ രണ്ടത്താണി, കുറുക്കോളി മൊയ്‌ദീൻ, മുസ്തഫ ഹാജി, പുളിക്കൽ കുഞ്ഞാപ്പു ഹാജി, കോമു ഹാജി, എം.കെ. ഖാലിദ്, മാളിയേക്കൽ കരീം ഹാജി, കെ. മഹ്മൂദ്, എ.കെ.സലാം, ഹാരിസ് പാറക്കാടൻ, യാഹു കോലിശേരി, ജാസിർ, ശംസു മുയങ്ങാണി, നാസർ പുളിക്കൽ, സലാം കൂടശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആതവനാട് പഞ്ചായത്ത് മുസ്‌ലീം ലീഗ് സെക്രട്ടറി എം.ടി. അബൂബക്കർ സ്വാഗതവും കെ.ടി.ആസാദ് നന്ദിയും പറഞ്ഞു.
(പടം അടിക്കുറിപ്പ്: കുവൈത്ത് കെ.എം.സി.സി. തിരൂർ മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച “മെഡി കെയർ 2019” മെഡിക്കൽ കിറ്റ് (ഓക്സിജൻ സിലിണ്ടർ, വീൽ ചെയർ, എയർ ബെഡ്, വാക്കർ) വിതരണോദ്ഘാടന പരിപാടി വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്യുന്നു; മെഡിക്കൽ കിറ്റ് വിതരണോദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാവയ്ക്ക് നൽകി നിർവ്വഹിക്കുന്നു.)