കുവൈത്ത് കെ.എം.സി.സി പുനഃസംഘടിപ്പിച്ചു; മുസ്തഫ കാരി മലപ്പുറം പുതിയ ജനറൽ സെക്രട്ടറി

0
10
മുസ്തഫ കാരി മലപ്പുറം

കുവൈത്ത് സിറ്റി : അച്ചടക്ക നടപടിയെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് പകരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കുവൈത്ത് കെ.എം.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുസ്തഫ കാരി മലപ്പുറം (ജനറൽ സെക്രട്ടറി), റഊഫ് മശ്ഹൂർ തങ്ങൾ (വൈസ് പ്രസിഡൻ്), സലാം പട്ടാമ്പി പാലക്കാട് ( സെക്രട്ടറി) എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഉപദേശക സമിതി ചെയർമാനായി ടി.ടി.സലീമിനെയും വൈസ് ചെയർമാനായി ബഷീർ ബാത്തനെയും അംഗങ്ങളായി കെ.ടി.പി. അബ്ദുറഹിമാൻ, ഇബ്രാഹിം കൊടക്കാട്ട്, കെ.കെ.പി. ഉമ്മർകുട്ടി, ഇസ്മാഈൽ ബേവിഞ്ച, സിദ്ദീഖ് വലിയകത്ത് എന്നിവരെയും നിയോഗിച്ചു. നിലവിലുള്ള മറ്റു ഭാരവാഹികൾ തൽസ്ഥാനങ്ങളിൽ തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കെ.എം.സി.സിയിൽ നിലനിന്നിരുന്ന രൂക്ഷമായ ഭിന്നത പരിഹരിക്കാനായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുവൈത്തിന്റെ സംഘടന ചുമതലയുള്ള അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ പങ്കെടുത്ത യോഗത്തിൽ അപമര്യാദയായി പെരുമാറുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ശറഫുദ്ദീൻ കണ്ണേത്തിനെയും കൂടാതെ,കുവൈത്ത് കെ.എം.സി.സി അംഗങ്ങളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഷാഫി കൊല്ലം, നിഷാൻ അബ്ദുല്ല, ഫുവാദ് സുലൈമാൻ, റസാഖ് മണ്ണൻ, ഫൈസൽ കടമേരി, ശുവൈബ് ചെമ്പിലൊട്, അബ്ദുൽ ഖാദർ തൈക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നീ പത്തോളം പേർക്കെതിരെയും പാർട്ടി നടപടി കൈക്കൊണ്ടിരുന്നു.