കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ റമളാൻ കിറ്റ് വിതരണം പൂർത്തിയായി

0
3

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന റമളാൻ റിലീഫ് വിതരണം പൂർത്തിയായി. കേരളത്തിലെ മുഴുവൻ ജില്ലകളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലും ലക്ഷദ്വീപിലുമായി 1350 ലധികം അർഹരായ കുടുംബങ്ങൾക്കാണ് അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടുന്ന റിലീഫ് വിതരണം നടത്തിയത്.എസ് കെ എസ് എസ് എഫ് സംസഥാന,ജില്ലാ കമ്മിറ്റികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിവിധ ജില്ലകളിൽ നടന്ന റിലീഫ് വിതരണോദ്ഘാടനത്തിൽ എസ് കെ എസ് എസ് എഫ് സംസഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്തയുടെയും കെ ഐ സി യുടെയും നേതാക്കൾ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.