കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉത്ഘാടന സമ്മേളനം അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്നു. ‘റമളാൻ; സഹനം, സമർപ്പണം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉദ്ഘാടനം യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു.കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.ചെയർമാൻ ശംസുദ്ദീൻ ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു.വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ആശംസകൾ നേർന്നു. കാമ്പയിന്റെ ഭാഗമായി റമളാൻ പ്രഭാഷണം, ക്വിസ് പ്രോഗ്രാം, ദിക്ർ വാർഷികം, ഇഫ്താർ മീറ്റ്, മേഖല തല ഖത്മുൽ ഖുർആൻ മജ്ലിസ് & തസ്കിയത് ക്യാമ്പ്, സമാപന സമ്മേളനം, ഈദ് സംഗമം തുടങ്ങീ വിത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്.കേന്ദ്ര നേതാക്കളായ ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി, ഇസ്മായിൽ ഹുദവി,അബ്ദുൽ ലത്തീഫ് എടയൂർ,ഇസ്മായിൽ വള്ളിയോത്ത്,അബ്ദുൽ റസാഖ്, ഹസ്സൻ തഖ്‌വ സംബന്ധിച്ചു.ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹകീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.