കുവൈത്ത് തീപിടിത്തം : അന്വേഷണത്തിന് പ്രത്യേക സമിതി

0
55

കുവൈത്ത് സിറ്റി : കുവൈത്ത് മംഗഫിലുണ്ടായ തീപിടുത്ത സംഭവം അന്വേഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു.അഹമ്മദി,മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്ത് നിന്നും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കും.