കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്ത ദുരന്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ നരഹത്യക്ക് കേസെടുത്തു.ഇതിന്റെ ഭാഗമായി ഒരു സ്വദേശി പൗരനെയും ചില പ്രവാസികളെയും താൽക്കാലികമായി തടങ്കലിൽ വെക്കുവാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. തീപിടിത്തം തടയുന്നതിനുള്ള സുരക്ഷ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചയെ തുടർന്നാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ എക്സ് പ്ലാറ്റ് ഫോം വഴി അറിയിച്ചു.