കുവൈത്ത് സിറ്റി : കുവൈത്ത് എൻ.ബി.ടി.സിയിൽ ഇന്നലെയുണ്ടായ ദുരന്തത്തിൽ ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. മരണപെട്ടവരുടെ മൃതദേഹങ്ങൾ പരമാവധി നാളെ (വെള്ളിയാഴ്ച) തന്നെ അവരുടെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകും. അതോടൊപ്പം, എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി അവരുടെ കുടുംബത്തിലേക്കെത്താൻ എൻ.ബി.ടി.സി പ്രതിജ്ഞബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതായും മാനേജ്മെന്റ് അറിയിച്ചു.
Home Middle East Kuwait കുവൈത്ത് തീപിടുത്തം: മരണപെട്ടവരുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാൻ മുൻഗണന നൽകും