കുവൈത്ത് തീപിടുത്തം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായവുമായി എൻ.ബി.ടി.സി

0
45

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകുമെന്ന് എൻ.ബി.ടി.സി അറിയിച്ചു. കൂടാതെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളിൽ എംബസ്സിയോടും ഗവൺമെൻ്റിനോടും ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവയും നൽകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ദാരുണമായ സംഭവത്തിൽ അനുശോചനമറിയിക്കുന്നതായും മരണപ്പെട്ടവരുടെ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും കമ്പനി അറിയിച്ചു.