കുവൈത്ത് ദേശീയദിനാഘോഷത്തിൽ വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലമുള്ള അപകടങ്ങളിൽ 98% കുറവ് രേഖപ്പെടുത്തി

0
21

കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ ആഘോഷങ്ങളുടെ ഭാ​ഗമായി വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലമുള്ള അപകടങ്ങളിൽ 98% കുറവ് രേഖപ്പെടുത്തി. 30 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആഘോഷങ്ങൾ നല്ല രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ എല്ലാവരുടെയും സഹകരണത്തെ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അഭിനന്ദിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് റിപ്പോർട്ടുകളുടെ എണ്ണത്തിൽ 98 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം നൂറിൽ പരം ആളുകൾക്കാണ് വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലം അപകടങ്ങൾ ഉണ്ടായത്. നിരവധി പേരുടെ കണ്ണുകൾക്ക് പരിക്ക് പറ്റുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.