കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

0
13

കുവൈത്ത് പ്രവാസി തിരുവല്ല കുട്ടൂർ സ്വദേശി താഴത്തുമനയിൽ മഞ്ജിത്ത് സുകുമാരൻ (34) നാട്ടിൽ നിര്യാതനായി. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) അംഗമായിരുന്നു. കുവൈത്തിൽ എൻജിനീയറായി ജോലിചെയ്തുവരികയായിരുന്നു. തിങ്കളാഴ്ചയാണ് ചികിൽസക്കായി നാട്ടിലേക്ക് പോയത്.പിതാവ്: സുകുമാരൻ താഴത്തുമനയിൽ കേശവൻ. മാതാവ്: ശാന്തമ്മ ഗൗരിയമ്മ. ഭാര്യ:സുകന്യ മൻജിത്. മക്കൾ: ആയാൻഷ്.