കുവൈറ്റ് സിറ്റി: കുവൈത്ത് ഫുഡ് ടെക്നോളജിസ്റ്റ് അസോസിയേഷൻ KFTA (കേരള) യുടെ നേതൃത്വത്തിൽ റമദാൻ സംഗമം സംഘടിപ്പിച്ചു. ഭക്ഷ്യ സാങ്കേതിക വിദഗ്ദ്ധരും വ്യവസായ രംഗത്തെ പ്രൊഫഷണലുകളും പങ്കെടുത്ത സംഗമം, മേഖലയിൽ കരിയർ വളർച്ചയ്ക്കും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഒരു മികച്ച വേദിയൊരുക്കി. പരിപാടിയുടെ ഭാഗമായി മുൻ കെ. എഫ്. ടി. എ പ്രസിഡന്റ് ഷാജഹാൻ മംഗല്ലശ്ശേരി, തന്റെ പരിചയവും അറിവും പങ്കുവെച്ച് അംഗങ്ങൾക്ക് വിലപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകി. ഭക്ഷ്യ സാങ്കേതിക രംഗത്തിലെ പുതുവഴികളും കരിയർ അവസരങ്ങളും സംബന്ധിച്ച ചർച്ച നടന്നു.തുടർന്ന് 2025-26 ലേക്കുള്ള KFTA ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി സിറാജ് അബൂബക്കർ, വൈസ് പ്രസിഡന്റായി ഷഫീക്ക് ബാവ, ട്രഷററായി ദിൽഷാദ്, സെക്രട്ടറിയായി ഷിഫാറുദ്ദീൻ, ഇവന്റ് ഓർഗനൈസറായി റഫ്സൽ, കരിയർ വിഭാഗത്തിന് ഫായിസ്, ക്രിയേറ്റീവ് & ടെക്നിക്കൽ മീഡിയ വിഭാഗത്തിന് നസീം മുസ്തഫയെയും, സുഹൈദിനെയും തിരഞ്ഞെടുത്തു. ശേഷം പ്രസിഡന്റ് സിറാജ് അബൂബക്കർ നയിച്ച ചടങ്ങിൽ, വ്യവസായ മേഖലയിൽ സഹകരണമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ നടന്നു. കൂടാതെ, പുതുതായി പ്രവേശിക്കുന്നവർക്കുള്ള അവസരങ്ങൾക്കുറിച്ചും ചർച്ചകൾ നടന്നു. സംഗമം സമാപന പ്രസംഗത്തോടുകൂടിയും, റമദാൻ ആശംസകളോടുകൂടിയും സെക്രട്ടറി ഷിഫാറുദ്ദീൻ സമാപിപ്പിച്ചു.